ആനക്കരയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

dead
dead

ആനക്കര : ആനക്കരയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുമ്പിടി പുറമതിൽശ്ശേരി കുന്നത്ത് വളപ്പിൽ മുഹമ്മദിന്റെ മകൻ ജസീൽ (21)ആണ് അപകടത്തിൽ മരിച്ചത്. ജൂൺ മൂന്നിന് ആനക്കര ഹൈസ്കൂളിന് സമീപമായിരുന്നു അപകടം ഉണ്ടായത്.

അതേസമയം വേഗത്തിൽ പോകുകയായിരുന്ന ബൈക്കിന് കുറുകെ മറ്റൊരു ബൈക്ക് കടന്നുപോകാൻ ശ്രമിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. തലയ്ക്ക് പരിക്കേറ്റ ജസീൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

tRootC1469263">

Tags