ഇനി ഗുരുവായൂരിൽ പ്രത്യേക ദർശനത്തിന് ആധാർ കാർഡ് നിർബന്ധം
Updated: Jun 6, 2025, 13:34 IST


തൃശൂർ: ഇനിമുതൽ ഗുരുവായൂർ ക്ഷേത്രത്തിൽ പ്രത്യേക ദർശനത്തിന് ടോക്കൺ ലഭിക്കാൻ ആധാർ കാർഡ് നിർബന്ധമാക്കി ക്ഷേത്രം അധികൃതർ. ക്ഷേത്രം ഗോപുരം മാനേജരെ ആധാർ കാർഡ് കാണിച്ചാൽ മാത്രമേ ടോക്കൺ അനുവദിക്കൂ. ദർശനത്തിന് വരുന്നവരിൽ ഒരാളുടെ കാർഡ് നൽകിയാൽ മതി.
ആധാറിന്റെ ഒറിജിനൽ തന്നെ ഹാജരാക്കണം. ദർശനത്തിന് ഗോപുരത്തിൽ പേര് കൊടുത്തയാളുടെ ആധാർ കാർഡ് തന്നെ വേണം കാണിക്കാൻ. ദേവസ്വം ജീവനക്കാരുടെ ശിപാർശയിൽ ദർശനത്തിനെത്തുന്നവരും കാർഡ് കാണിക്കണം. ഇക്കഴിഞ്ഞ ഭരണസമിതി യോഗത്തിലെ തീരുമാനം നടപ്പാക്കിത്തുടങ്ങി.
tRootC1469263">ദർശനത്തിനായി ഗോപുരം മാനേജരിൽ നിന്ന് ടോക്കൺ വാങ്ങി ചിലർ മറിച്ചു നൽകിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ആധാർ കാർഡ് സമ്പ്രദായം നടപ്പാക്കിയതെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.