കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തി ; പ്രതി കീഴടങ്ങി

google news
murder

കാസര്‍ഗോഡ് കാഞ്ഞങ്ങാട് ലോഡ്ജില്‍ യുവതിയെ വെട്ടി കൊലപ്പെടുത്തി. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്.

കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനാണ്. 306ാം നമ്പര്‍മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

Tags