കൊച്ചിയിൽ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവ് മരിച്ച നിലയില്‍

s

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

കൊച്ചി: പറവൂർ പുത്തൻവേലിക്കരയിലെ റിസോർട്ടില്‍ സുഹൃത്തുക്കളോടൊപ്പം താമസിച്ചിരുന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.തൃശ്ശൂർ എടവിലങ്ങ് സ്വദേശിയായ കുഞ്ഞിമാക്കാൻ പുരയ്ക്കല്‍ കുമാരന്റെ മകൻ സന്തോഷ് (48) ആണ് മരിച്ചത്. ജിവിഎച്ച്‌എസ്‌എസ് സ്കൂളില്‍ ലാബ് അസിസ്റ്റന്റും എടവിലങ്ങ് പഞ്ചായത്തിലെ ബിഎല്‍ഒയുമായി സേവനമനുഷ്ഠിച്ച്‌ വരികയായിരുന്നു സന്തോഷ്.

ശനിയാഴ്ചയാണ് എട്ട് സുഹൃത്തുക്കളോടൊപ്പം സന്തോഷ് ഷെല്‍സ് റിവേറിയ റിസോർട്ടില്‍ മുറിയെടുത്തത്. സംഘത്തിലുണ്ടായിരുന്ന മറ്റൊരു സുഹൃത്തിനൊപ്പമാണ് സന്തോഷ് മുറി പങ്കിട്ടിരുന്നത്.

ഞായറാഴ്ച രാവിലെ എട്ട് മണിയായിട്ടും സന്തോഷ് എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കള്‍ വിളിച്ചുണർത്താൻ ശ്രമിച്ചു എങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് മരണം സ്ഥിരീകരിച്ചത്.

ഉറക്കത്തിനിടെ മരണം സംഭവിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തി. ഭാര്യ അഡ്വ. സജിത. മകള്‍ അരുന്ധതി (വിദ്യാർഥിനി). സംസ്കാരം പിന്നീട് നടത്തും.

Tags