എറണാകുളത്ത് സുഹൃത്തിനൊപ്പം അപ്പാര്‍ട്ട്മെന്റിലെത്തിയ യുവാവ് മരിച്ച നിലയില്‍ ; യുവതിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു
ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
സുഹൃത്തിനൊപ്പം ഇടച്ചിറയിലെ അപ്പാര്‍ട്ട്മെന്റില്‍ എത്തിയ യുവാവ് മരിച്ച നിലയില്‍. ആലുവ ചൂര്‍ണിക്കര പള്ളിക്കുന്നം മാടവന ബിജു ജോസഫിന്റെ മകന് ബ്രൈറ്റ് ബിജു (22) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 3നാണ് ബ്രൈറ്റും സുഹൃത്തായ ചെമ്പുമുക്ക് സ്വദേശിനിയും അപ്പാര്‍ട്ട്മെന്റില്‍ എത്തിയത്. രാത്രി എട്ടിനു ബ്രൈറ്റ് കുഴഞ്ഞുവീണെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. ഉടന്‍ ബ്രൈറ്റിന്റെ സഹോദരനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
യുവതിയെ മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. അപ്പാര്‍ട്ട്മെന്റിലെ മുറിയില്‍ കുഴഞ്ഞുവീണ ബ്രൈറ്റിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി ബന്ധുക്കള്‍ക്കു പരാതിയുണ്ട്. സെക്യൂരിറ്റി ജീവനക്കാരന് ഉള്‍പ്പെടെ സ്ഥലത്തുണ്ടായിരുന്നിട്ടും സഹോദരന് വരുന്നതുമായ കാത്തുനിന്നെന്നാണ് ആക്ഷേപം.
മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക സൂചന. ബ്രൈറ്റിന്റെ സംസ്കാരം ഇന്ന് 10ന് അശോകപുരം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍. മാതാവ് ടിന്‍സി, സഹോദരങ്ങള്‍ ബ്രിസ്റ്റോ ബിജു, ബെനീറ്റ ബിജു.
.jpg)

