റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെ യുവാവിന് കടിയേറ്റു
കാറില്‍ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കല്‍പ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവില്‍ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡില്‍ കിടക്കുന്നത് കാരണം ഗതാഗത തടസ്സം ഉണ്ടായിരുന്നു. കല്‍പ്പറ്റയില്‍ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറില്‍ ഭക്ഷണം കഴിക്കാന്‍ വരികയായിരുന്ന ആസാദ് കാറില്‍ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാന്‍ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് കടിയേറ്റത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
.jpg)

