കണ്ണൂര്‍ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി; കൂടെ വന്ന ആളെ കാണാനില്ല, അന്വേഷണം

d

ചെറുകുന്ന് സ്വദേശി കെ പി വിജയനാണ് സ്ത്രീക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നത്. ഇയാളുടെ പേരിലാണ് ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളത്.

കണ്ണൂർ: കണ്ണൂർ പറശ്ശിനിക്കടവിലെ ലോഡ്ജില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുകുന്ന് അയ്യോത്ത് സ്വദേശിയായ സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ഈ സ്ത്രീയുടെ കൂടെ ലോഡ്ജിലെത്തിയ ആളെ കാണാനില്ല.

ചെറുകുന്ന് സ്വദേശി കെ പി വിജയനാണ് സ്ത്രീക്കൊപ്പം ലോഡ്ജിലുണ്ടായിരുന്നത്. ഇയാളുടെ പേരിലാണ് ലോഡ്ജില്‍ മുറിയെടുത്തിട്ടുള്ളത്. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. സ്ത്രീയുടെ മരണം കൊലപാതകമാണോ എന്ന സംശയമുണ്ട്.

tRootC1469263">

Tags