ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസില് നിന്നും വയോധികയുടെ പണവും എടിഎം കാര്ഡും കവര്ന്ന യുവതിക്കായി അന്വേഷണം തുടരുന്നു
കഴിഞ്ഞ ഒക്ടോബര് 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം.
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്ടിസി ബസില് നിന്നും വയോധികയുടെ പണവും എടിഎം കാര്ഡും കവര്ന്ന യുവതിക്കായി തിരച്ചില് ഊര്ജ്ജിതം. പ്രതിയെക്കുറിച്ച് സൂചന നല്കുന്നവര്ക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചു. കഴിഞ്ഞ ഒക്ടോബര് 3 ശനിയാഴ്ച രാവിലെ 9:30ഓടെയായിരുന്നു സംഭവം. കായംകുളം-അടൂര് റൂട്ടിലോടുന്ന കെഎസ്ആര്ടിസി ബസിലാണ് വയോധികയുടെ സ്വര്ണവും പണവും അപഹരിക്കാന് ശ്രമിച്ചത്. കായംകുളത്തുനിന്ന് കയറിയ വയോധികയുടെ ബാഗിലുണ്ടായിരുന 7,000 രൂപയും എടിഎം കാര്ഡും മറ്റ് രേഖകളും പ്രതി കൈക്കലാക്കി. പുനലൂരിലേക് ടിക്കറ്റെടുത്ത യുവതി അടൂരില് ഇറങ്ങി പന്തളം ഭാഗത്തേക്ക് കടന്നു കളയുകയായിരുന്നു.
മോഷ്ടിച്ച എടിഎം കാര്ഡ് ഉപയോഗിച്ച് പന്തളത്തെ സൗത്ത് ഇന്ത്യന് ബാങ്ക്, കാനറ ബാങ്ക് കൗണ്ടറുകളില് നിന്നായി 49,800 രൂപ പിന്വലിച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. എടിഎം കൗണ്ടറുകളിലെ സിസിടിവി ദൃശ്യങ്ങളില് നിന്ന് പ്രതിയായ യുവതിയുടെ വ്യക്തമായ ചിത്രം പോലീസിന് ലഭിച്ചു. ഈ ചിത്രം സോഷ്യല് മീഡിയയില് അടക്കം പ്രചരിക്കുകയാണ്.
.jpg)


