ശബരിമല സന്നിധാനത്തെ ജീവനക്കാരുടെ മെസിൻ്റെ ഉത്തരവാദിത്വം വഹിക്കുന്നത് ഒരു വനിതാ സംരംഭക
ശബരിമല: സന്നിധാനത്തെ ജീവനക്കാരുടെ മെസിൻ്റെ ഉത്തരവാദിത്വം വഹിക്കുന്നത് ഒരു വനിതാ സംരംഭക. ഇതാദ്യമായാണ് ഒരു സ്ത്രി സന്നിധാനത്ത് കരാർ എടുത്ത് ഇവിടെ തങ്ങി ഭക്ഷണം തയ്യാറാക്കുന്നതിന് മേൽ നോട്ടം വഹിക്കുന്നത്.
കൊല്ലം, തേവലക്കര, ക്വാളിറ്റി കാറ്ററിംഗ്സർവീസ് പ്രൊപ്രൈറ്റർ അമ്പത്തി നാലുകാരിയായ സുധ പഴയ മഠം ആണ് ജീവനക്കാരുടെ മെസിൽ മൂന്ന് നേരവും ഭക്ഷണം തയ്യാറാക്കുന്നതിന് കരാർ എടുത്തിരിക്കുന്നത്. തൊഴിലാളികൾക്കൊപ്പം ഏതു നേരവും ഇവർ ഉണ്ടാകും. ഓരൊ ഭക്ഷണം തയ്യാ റാക്കുമ്പോഴും ഇവരുടെ കണ്ണ് അതിൽ ഉണ്ടാകും.
tRootC1469263">ഭക്ഷണം പാകമാകുമ്പോൾ ലഭിക്കുന്ന മണം കൊണ്ട് അതിൻ്റെ രുചി മനസിലാക്കാൻ കഴിയുമത്രെ. എല്ലാ ചേരുവകളും ചേർന്നു എന്നും നമുക്കറിയാൻ കഴിയും. ഒരു ദിവസം5000 മുതൽ 6000 പേർക്ക് ഭക്ഷണം മെസിൽ തയ്യാറാക്കുന്നുണ്ട്. അതിന് രാത്രിയിൽ പോലും ഉറക്കമില്ലാത്ത അദ്ധ്വാനം ആവിശ്യമാണ്.നവംബർ 15 മല കയറി എത്തിയ ഇവർ മെസിൻ്റെ കിച്ചണിൽ ഏത് സമയവും സേവന സന്നദ്ധമായി മേൽനോട്ടത്തിനുണ്ടാകും ഭക്ഷണം തയ്യാറാക്കു ന്ന കാര്യത്തിൽ കരാറുകാരി എന്ന നിലയിൽ നിർദേശങ്ങ ൾ കൊടുക്കുന്നതിൽ മാത്ര മല്ല ആഹാരം തയ്യാറാക്കുന്നതിനും ഇവർ രംഗത്തുണ്ട്.
ഇഡലി, ദോശ, ഉപ്പുമാവ് ഇവയിലേതെങ്കിലും ഒന്നാ കും പ്രഭാത ഭക്ഷണം. ഉച്ചയ് ക്ക് ചോറും കറികളും ചില ദിവസങ്ങളിൽ വെജിറ്റബിൾ ബിരിയാണി, ഫ്രൈ റൈസ് വൈകിട്ട് കത്തിയും ചപ്പാ ത്തിയും ആണ് നല്കുന്നത്. ഇവിടെ രുചി വിഭവങ്ങളിൽ പ്രധാനം തീയലാണ്.
ആത്മവിശ്വാസവും തൻ്റേട വും സത്യസന്ധതയുമുള്ള മഹിളകൾക്ക് കുടുംബശ്രീ യൂണിറ്റുകൾ വഴി ജീവിത വി ജയം കൈവരിക്കാം എന്ന തിൻ്റെ തെളിവാണ് സുധ പഴ മഠം.കുടുംബശ്രീ മീറ്റിംഗിങ്ങി ൽ പങ്കെടുത്തവർക്കുള്ള 35 ഊണിൻ്റെ ഓർഡറിലായിരു ന്നു തുടക്കം. തുടർന്ന് സുധ സെക്രട്ടറിയായ ക്വാളിറ്റി കേറ്ററിംഗിന് പിന്നെ തിരി ഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
മുന്നോട്ടുള്ള കുതിച്ച് കയറ്റത്തിൻ്റെ പാതയിലാണിപ്പോൾ .ഒറ്റദിവസം കൊണ്ട് തന്നെ പതിനെട്ടിടങ്ങളിൽ വരെ സദ്യ എത്തിക്കാനുള്ള ഓർഡർ കിട്ടി.ദൂരെ സ്ഥല ങ്ങളിൽ പോയി രാത്രി തങ്ങി പാചകം നടത്തി. മകൻ പൊതു പ്രവർത്തകൻ കൂടിയായ സംഗീത് പഴയമഠം എല്ലാ പിന്തുണയുമായി ഒപ്പം ഉണ്ട്.
.jpg)


