ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു, വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റു

google news
ele
. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇടുക്കി പൂപ്പാറയിൽ റോഡിലിറങ്ങിയ കാട്ടാനയെ കാറിടിച്ചു.വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവം.

ആനക്ക് പരിക്കുണ്ടോയെന്ന് വ്യക്തമല്ല. ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറി‌ടിച്ചത് ചക്കക്കൊമ്പനെ‌യാണോ എന്ന് സംശയമുണ്ട്.

ചൊവ്വാഴ്ച രാത്രി ഏഴോടെയാണ് സംഭവം. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പൂപ്പാറയില്‍ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാര്‍ ഇടിച്ചതോടെ അക്രമാസക്തനായ ആന വാഹനം തകര്‍ക്കാൻ ശ്രമിച്ചെന്ന് നാട്ടുകാർ പറയുന്നു.

Tags