മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം; ക്ഷമാപണം നടത്തി വ്‌ളോഗര്‍

d

മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു വ്‌ലോഗറുടെ ആഹ്വാനം.

 

മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കിയ വ്‌ളോഗര്‍
ഒടുവില്‍ ക്ഷമാപണം നടത്തി. മണ്ണിടിച്ചിലില്‍ ചെളിയില്‍ വീഴുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത മാധ്യമപ്രവര്‍ത്തകന്റെ ദൃശ്യം കാണിച്ചായിരുന്നു നിസാമിന്റെ അധിക്ഷേപം. നിസാം എന്ന വ്‌ളോഗറാണ് മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച് സംസാരിച്ചത്.മണ്ണിടിച്ചില്‍ പോലെയുള്ള ദുരന്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെത്തന്നെ കുഴിച്ചുമൂടണം എന്നായിരുന്നു വ്‌ലോഗറുടെ ആഹ്വാനം.

ഇയാള്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പരാതി നല്‍കിയിരുന്നു..മലപ്പുറം ജില്ലാ പൊലീസ് മേധാവിക്കാണ് കെയുഡബ്ല്യുജെ പരാതി നല്‍കിയത്. ദുരന്തമുഖത്ത് പ്രതികൂല സാഹചര്യങ്ങളിലും സ്വന്തം ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം അക്രമങ്ങള്‍ക്ക് ആഹ്വാനം ചെയ്യുന്നത് തികച്ചും അപലപനീയവും നിയമവിരുദ്ധവുമാണെന്നും കെയുഡബ്ല്യുജെ ചൂണ്ടിക്കാട്ടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ജീവന് ഭീഷണിയുണ്ടാക്കാന്‍ ശ്രമിച്ച വ്ളോഗര്‍ക്കെതിരെ കര്‍ശനമായ നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Tags