വാക്കു തര്‍ക്കം കയ്യാങ്കളിയായി ; വര്‍ക്കലയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു ; യു കെ മലയാളി പിടിയില്‍

arrest

സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

വര്‍ക്കല പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റു. പാവനാശം ആല്‍ത്തറ മൂട് ജംഗ്ഷനില്‍ ഓട്ടോ ഓടിക്കുന്ന സുരേഷ്, സന്ദീപ് എന്നിവര്‍ക്കാണ് കുത്തേറ്റത്. യുകെ മലയാളിയായ സുരേഷാണ് ഇവരെ ആക്രമിച്ചത്. കുത്തേറ്റ ഓട്ടോ ഡ്രൈവര്‍മാരെ വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവരുടെ പരിക്ക് ഗുരുതരമല്ല. അക്രമി സുരേഷിനും കയ്യാങ്കളിയില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ വര്‍ക്കല പൊലീസ് അന്വേഷണം ആരംഭിച്ചു.

tRootC1469263">


ഇന്നലെ വൈകീട്ട് മൂന്നരയ്ക്കാണ് പാപനാശം ആല്‍ത്തറമൂട് ജംഗ്ഷനില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് കുത്തേറ്റത്. യുകെ മലയാളിയായ സുരേഷും ഓട്ടോ തൊഴിലാളികളുമായി വാക്കേറ്റമുണ്ടായി. പിന്നാലെ കയ്യാങ്കളിയായി. ഇതിനിടെ വര്‍ക്കല ചാവടിമുക്ക് സ്വദേശി സന്ദീപിന് കുത്തേറ്റു. ആക്രമണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ സുരേഷിനും കുത്തേറ്റു. സുരേഷിന്റെ നെഞ്ചിലും, സന്ദീപിന്റെ മുതുകിലുമാണ് കുത്തേറ്റത്. പഴവര്‍ഗങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന ചെറിയ കത്തി ഉപയോഗിച്ചായിരുന്നു ആക്രമണം. പ്രദേശവാസികള്‍ വര്‍ക്കല പൊലീസിനെ വിവരമറിയിച്ചതോടെ, പൊലീസെത്തിയാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്.

Tags