കാസര്‍കോട് കുമ്പളയിൽ പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന്‍ മരിച്ചു

A two year old boy died after a pistachio shell got stuck in his throat in Kasaragod Kumbla
A two year old boy died after a pistachio shell got stuck in his throat in Kasaragod Kumbla

കുമ്പള(കാസര്‍കോട്): പിസ്തയുടെ തോട് തൊണ്ടയില്‍ കുരുങ്ങി രണ്ടുവയസ്സുകാരന് ദാരുണാന്ത്യം. കുമ്പള-ബദിയടുക്ക റോഡില്‍ ഭാസ്‌കര നഗറിലെ അന്‍വറിന്റെയും മെഹ്‌റൂഫയുടെയും മകന്‍ മുഹമ്മദ് റിഫാഇ അനസാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ടായിരുന്നു അറിയാതെ കുട്ടി പിസ്തയുടെ തോട്  കഴിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടന്‍ വീട്ടിലുണ്ടായിരുന്നവര്‍ തൊണ്ടയില്‍ വിരലിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ചെറിയൊരു കഷ്ണം മാത്രമാണ് ലഭിച്ചത്. പിന്നീട് ഉപ്പളയിലെ സ്വകാര്യ ആസ്പത്രിയിലെത്തിച്ച് എക്‌സ്‌റേ എടുത്തെങ്കിലും ഒന്നും കണ്ടെത്താനായില്ല.

എന്നാൽ വീട്ടില്‍ തിരിച്ചെത്തിയശേഷം ഞായറാഴ്ച പുലര്‍ച്ചെയോടെ ശ്വാസതടസ്സം അനുഭവപ്പെടുകയും കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് മംഗളൂരുവിലെ ആസ്പത്രിയിലേക്ക് പോകവെയാണ് മരണം സംഭവിച്ചത്. ഒരാഴ്ച മുന്‍പാണ് പിതാവ് ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു.