വരിക്കാശേരി മന കാണാൻ പോയ കണ്ണൂർ സ്വദേശികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തോട്ടിലേക്ക് മറിഞ്ഞ് നിരവധിപ്പേർക്ക് പരുക്കേറ്റു

A tourist bus carrying Kannur natives who had gone to see the Varikkassery Mana fell into a stream injuring several people

കണ്ണൂർ : വ​രി​ക്കാ​ശേ​രി​മ​ന കാ​ണാ​നാ​യി പോയ കണ്ണൂർ സ്വദേശികളായവി​നോ​ദ​യാ​ത്രാ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് തോ​ട്ടി​ലേ​ക്ക് മ​റി​ഞ്ഞു. ഒ​റ്റ​പ്പാ​ല​ത്ത് ശനിയാഴ്ച്ച ഉ​ച്ച​യ്ക്കു​ശേ​ഷ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പാ​ല​ക്കാ​ട് ഒ​റ്റ​പ്പാ​ലം മ​നി​ശേ​രി വ​രി​ക്കാ​ശേ​രി​മ​ന​യ്ക്ക് സ​മീ​പ​ത്തെ വ​യ​ൽ പ്ര​ദേ​ശ​ത്തെ തോ​ട്ടി​ലേ​ക്കാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

tRootC1469263">

ബ​സി​ലു​ണ്ടാ​യി​രു​ന്ന വി​നോ​ദ യാ​ത്രാ സം​ഘ​ത്തി​ലെ 25 പേ​രും ഡ്രൈ​വ​റും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വ​രി​ക്കാ​ശേ​രി​മ​ന​യു​ടെ ഗേ​റ്റി​ന് സ​മീ​പ​ത്തെ ക​യ​റ്റം ക​യ​റി​വ​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം​വി​ട്ട് ബ​സ് പി​ന്നി​ലേ​ക്ക് ഉരുണ്ടുപോ​വു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. നാ​ട്ടു​കാ​രും സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​വ​രും ചേ​ര്‍​ന്ന് ബ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ച്ചു. ക്രെ​യി​ൻ എ​ത്തി​ച്ചാ​ണ് ബ​സ് തോ​ട്ടി​ൽ​നി​ന്ന് ക​ര​യ്ക്കു​ക​യ​റ്റി​യ​ത്. ആർക്കും ഗുരുതര പരുക്കില്ലെന്നാണ്.

Tags