കൊട്ടാരക്കര നീലേശ്വരത്ത് മണ്ണ് കയറ്റി വന്ന ടിപ്പര്‍ ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി, ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് മറിഞ്ഞു, 3 മരണം
Jun 23, 2026, 08:29 IST
.കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട് .
കൊട്ടാരക്കര നീലേശ്വരത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ്റ്റോപ്പിലേക്ക് പാഞ്ഞു കയറി .മണ്ണ് കയറ്റി വന്ന ലോറിയാണ് മറിഞ്ഞത് .ബസ് കാത്ത് നിന്ന കുട്ടികള്‍ക്ക് മുകളിലേക്ക് ടിപ്പര്‍ മറിഞ്ഞതോടെ കുട്ടികള്‍ ടിപ്പറിനടിയില്‍ അകപ്പെട്ടു . അഞ്ചു പേരെയാണ് പുറത്തെടുത്തത് . പരിക്ക് ഗുരുതരമെന്നാണ് സൂചന
മൂന്ന് മരണം സ്ഥിരീകരിച്ചു .കൂടുതല്‍ കുട്ടികള്‍ മണ്ണിനടിയില്‍ പെട്ടുവോയെന്ന് സംശയമുണ്ട് . രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് മൊത്തം 8 പേര്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നുവെന്നാണ് വിവരം
.jpg)

