ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മൂന്നംഗ സംഘം മര്‍ദ്ദിച്ചു
തലയ്ക്ക് അടിയേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.30 ഓടെയായിരുന്നു സംഭവം.
ആര്യനാട് സര്‍ക്കാര്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായ ജോയ് മോനെ മൂന്നംഗ സംഘം മര്‍ദിച്ചു. ആര്യനാട് കാനക്കുഴി സ്വദേശികളായ മൂന്നു യുവാക്കളാണ് ആക്രമണം നടത്തിയത്. ഇരുമ്പ് സ്റ്റൂള്‍ എടുത്ത് ഡോക്ടറുടെ തലക്കടിക്കുകയായിരുന്നു. തലയ്ക്ക് അടിയേറ്റ ഡോക്ടറെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 11.30 ഓടെയായിരുന്നു സംഭവം.
ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ യുവാക്കള്‍ ആണ് ഡോക്ടറെ ആക്രമിച്ചത്. ഇവരെ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. ആര്യനാട് കാണാകുഴി സ്വദേശികളായ സഹോദരങ്ങള്‍ അമല്‍ ഐസെന്റ്, അഖില്‍ ഐസെന്റ്, സുഹൃത്ത് ഷിന്‍ജിന്‍ എന്നിവരാണ് ആക്രമണം നടത്തിയത്.
ഇതില്‍ അഖില്‍ ഐസെന്റിന്റെ കൈയില്‍ മുറിവുണ്ട്. ഇത് പരിശോധിക്കാനാണ് മൂന്നു പേരും ഡോക്ടറുടെ അടുത്ത് എത്തിയത്. തുടര്‍ന്ന് നഴ്‌സ് ഗ്ലൗസ് എടുക്കാന്‍ പോയി. ഡോക്ടര്‍ ഒരാളോട് ഒപി ടിക്കറ്റ് എടുക്കാന്‍ ആവശ്യപ്പെട്ടു എന്നും ഇത് നിരസിച്ച പ്രതികള്‍ ആക്രമണം നടത്തി എന്നുമാണ് വിവരം. പ്രതികള്‍ മൂന്നുപേരും പൊലീസ് കസ്റ്റഡിയിലാണ്.
.jpg)

