കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത മേഖലയില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും
ജിയോളജിസ്റ്റുമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സംഘം.
കള്ളാടി മണ്ണിടിച്ചില്‍ ദുരന്തബാധിത മേഖലയില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. മണ്ണിടിച്ചിലിന്റെ കാരണം കണ്ടെത്താന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയാണ് ഇന്ന് എത്തുന്നത്. തുരങ്ക പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നോ നിര്‍മ്മാണം നടത്തിയത് എന്ന് പരിശോധിക്കും. കള്ളാടി ആനക്കാംപൊയില്‍ തുരങ്കപാത നിര്‍മ്മാണത്തിന് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയ അനുമതികള്‍, പാരിസ്ഥിതിക അനുമതി ലഭിക്കുന്നതിനായി നടത്തിയ പഠന റിപ്പോര്‍ട്ടുകള്‍ എന്നിവയും വിദഗ്ധ സംഘം പരിശോധിക്കും.
ജിയോളജിസ്റ്റുമാരും പരിസ്ഥിതി ശാസ്ത്രജ്ഞരും സര്‍ക്കാര്‍ പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സംഘം. ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആനക്കാംപൊയില്‍ കള്ളാടി തുരങ്കപാതാ പദ്ധതി തുടരണോ എന്ന കാര്യത്തില്‍ വിദഗ്ദസമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. നിലവില്‍ തുരങ്കപാത നിര്‍മ്മാണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
.jpg)

