രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ് അന്വേഷിക്കാന്‍ ഒറ്റ സംഘം; ജി പൂങ്കുഴലിക്ക് അന്വേഷണ ചുമതല

Rahul may arrive in Palakkad to vote in Mangkoota tomorrow
Rahul may arrive in Palakkad to vote in Mangkoota tomorrow

പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളില്‍ ഏകീകൃത അന്വേഷണം. പൊലീസ് ഹെഡ്‌കോട്ടേഴ്‌സിന്റെ നിരീക്ഷണത്തില്‍ ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കും.രണ്ടാം കേസ് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിന്റെ കീഴിലേക്ക് ആദ്യ കേസും മാറ്റി.പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ എഐജി ജി. പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

tRootC1469263">

സിറ്റി പോലീസിന്റെ അന്വേഷണത്തില്‍ ഉണ്ടായ അതൃപ്തിയാണ് കേസ് മാറ്റാന്‍ കാരണമായത്. ആദ്യ അന്വേഷണത്തില്‍ വിവരങ്ങള്‍ ചോര്‍ന്നതായി സംശയമുണ്ട്. ഒളിവിലായിരുന്ന രാഹുലിനെ കണ്ടെത്താന്‍ കഴിയാത്തതും അതൃപ്തിക്ക് കാരണമായി.കൂടുതല്‍ പരാതികള്‍ വന്നാല്‍ രഹസ്യ സ്വഭാവം ഉറപ്പാക്കുന്നതിനായാണ് അന്വേഷണം ഒറ്റ എസ്‌ഐടിയിലേക്ക് മാറ്റിയത്.

Tags