മുട്ടകയറ്റി വന്ന ലോറിക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച് അപകടം; ലക്ഷക്കണക്കിന് മുട്ടകൾ നശിച്ചു

Accident: A Taurus truck collided with a lorry carrying eggs; lakhs of eggs destroyed

 തൃശൂർ: മുട്ടകയറ്റി വന്ന ലോറിക്ക് പിന്നിൽ ടോറസ് ലോറിയിടിച്ച് ഉണ്ടായ അപകടത്തിൽ ലക്ഷകണക്കിന്  മുട്ടകൾ  നശിച്ചു. ദേശീയപാതയിൽ ചാലക്കുടി സി എസ് ഐ പള്ളിക്ക് സമീപം വെള്ളിയാഴ്ച പുലർച്ചെ 3.30 ഓടെയായിരുന്നു സംഭവം.

തമിഴ്നാട്ടിൽ നിന്നും കോഴിമുട്ട കയറ്റി ചേർത്തലയിലേക്ക് പോവുകയായിരുന്ന ലോറിക്ക് പുറകിലാണ് ടോറസ് ലോറിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയിൽ അടക്കി വച്ചിരുന്ന ഒരു ലക്ഷത്തിലധികം മുട്ടകളാണ്  നശിച്ചത്.അപകടത്തിൽ ആളപായമുണ്ടോ എന്ന വിവരം  വ്യക്തമായിട്ടില്ല.

Tags