മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സ്ഥിതി ഗതികള്‍ വിലയിരുത്തി കോടതി നിയോഗിച്ച ഉപ സമിതി

google news
mullaperiyar

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ കോടതി നിയോഗിച്ച അഞ്ചംഗ ഉപസമിതി സന്ദര്‍ശനം നടത്തി. അണക്കെട്ടിലെത്തി വിവിധ പരിശോധനകള്‍ക്ക് ശേഷം സംഘം കുമളി മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി. തമിഴ്‌നാട് പ്രതിനിധികള്‍ തേക്കടിയിലെത്തി ബോട്ട് മാര്‍ഗവും കേരള പ്രതിനിധികള്‍ വള്ളക്കടവ് വഴി റോഡ് മാര്‍ഗവുമാണ് അണക്കെട്ടിലെത്തിയത്. 

പ്രധാന അണക്കെട്ട്, ബേബി ഡാം, ഗാലറി, സ്പില്‍വേ ഷട്ടറുകള്‍ എന്നിവിടങ്ങളില്‍ സംഘം പരിശോധന നടത്തി. ഇതിന് ശേഷം കുമളിയിലുള്ള മുല്ലപ്പെരിയാര്‍ ഓഫീസില്‍ യോഗം ചേര്‍ന്ന് അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.

കേന്ദ്ര ജലക്കമ്മീഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സതീഷ് അദ്ധ്യക്ഷനായ സമിതിയില്‍ കേരള ജലവിഭവ വകുപ്പ് എക്‌സീക്യൂട്ടീവ് എഞ്ചിനീയര്‍ ഹരികുമാര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ എന്‍ എസ് പ്രസീദ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ സാം ഇര്‍വിന്‍, എ ഇ കുമാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് ഇതിനു മുമ്പ് സമിതി ഡാം സന്ദര്‍ശിച്ചത്.

Tags