'കടുത്ത കോണ്‍ഗ്രസുകാരനായ സലിമേട്ടന്‍ ഒരു കടുത്ത പി ജയരാജേട്ടന്‍ ഫാന്‍ ആയിരുന്നു'; അനുസ്മരിച്ച് നടന്‍ സുബീഷ് സുധി

subeesh

കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില്‍ എത്തിച്ചു.

അന്തരിച്ച നടന്‍ സലിം കുമാറിനെ അനുസ്മരിച്ച് നടന്‍ സുബീഷ് സുധി. അടുത്തറിഞ്ഞാല്‍ ഹൃദയത്തോട് ചേര്‍ത്തുവെയ്ക്കാന്‍ കഴിയുന്ന ആളാണ് സലിം കുമാറെന്നാണ് സുബിഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞത്. പറവൂരിലെ വീട്ടില്‍ താന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ എന്ന് സുബീഷ് പറഞ്ഞു. മനസില്‍ നിന്ന് സലിം കുമാര്‍ മായുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുബീഷ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

കടുത്ത കോണ്‍ഗ്രസുകാരന്‍ ആയ സലീമേട്ടന്‍ ഒരു കടുത്ത പി ജയരാജേട്ടന്‍ ഫാന്‍ ആയിരുന്നു. അദ്ദേഹത്തിന്റെ തെളിമായര്‍ന്ന രാഷ്ട്രീയം സലീമേട്ടനെ ആകര്‍ഷിച്ചിരുന്നു. 2016 ഇലക്ഷന്‍ കാലത്ത് എറണാകുളത്തുവന്ന ജയരാജേട്ടനെ കൂട്ടി ഞാന്‍ പറവൂരുള്ള സലീമേട്ടന്റെ വീട്ടില്‍ പോയി. ജയരാജേട്ടന്‍ അവിടെ ഉണ്ട് എന്നറിഞ്ഞ ഇന്നത്തെ ബഹുമാനപ്പെട്ട സിഎം അദ്ദേഹത്തെ വിളിച്ച് തമാശക്ക് ചോദിച്ചു, എന്താ സലീമേ നമ്മളെ വിട്ട് പോകുകയാണോ എന്ന്. അപ്പോള്‍ സലീമേട്ടന്‍ പറഞ്ഞ രസകരമായ മറുപടി ഇന്നും എനിക്ക് ഓര്‍മ്മയുണ്ട്. സതീഷേട്ടന്‍ പോയാലും ഞാന്‍ കോണ്‍ഗ്രസ് വിടില്ല.

പിന്നെയും എനിക്ക് ഒരു അനുഭവം ഉണ്ട്. കറുത്ത ജൂതന്റെ പൂജക്ക് ബദ്ധവെരികളായ സുധാകരേട്ടനെയും പി ജയരാജേട്ടനെയും സിനിമയുടെ പൂജക്ക് ഒരേ വേദിയില്‍ എത്തിച്ചു. അന്ന് സുധാകരേട്ടന പറഞ്ഞ വാക്ക് ഉണ്ട്. സലീമിന് വേണ്ടി നമ്മള്‍ എല്ലാം മറന്നു ഒന്നിക്കും. സലീമേട്ടനെ അടുത്ത് അറിഞ്ഞാല്‍ നമ്മള്‍ ഹൃദയത്തോട് ചേര്‍ത്ത് പിടിക്കും

ഇന്ന് അമൃത ഹോസ്പിറ്റലില്‍ സലീമേട്ടന്റെ രണ്ടാമത്തെ മകന്‍ ആരോമലിനെ കണ്ടപ്പോള്‍ ആരോമല്‍ കരഞ്ഞുകൊണ്ട് പറഞ്ഞ കാര്യം നിങ്ങള്‍ക്ക് രാഷ്ട്രീയം പറഞ്ഞ് അടികൂടാന്‍ അച്ഛനില്ലല്ലോ, അതെ പറവൂരിലെ വീട്ടില്‍ ഞാന്‍ എന്ന അന്തം കമ്മിയെ കാത്തിരിക്കാന്‍ അന്തം കൊങ്ങി ഇല്ലല്ലോ. മനസ്സില്‍ നിന്ന് മായുന്നില്ല. നിര്‍ത്തുന്നു.

Tags