അമിത വേഗതയില്‍ വന്ന ബൈക്ക് ലോറിയിലിടിച്ചു; കോട്ടയത്ത് 3 യുവാക്കള്‍ക്ക് ദാരുണാന്ത്യം
Thu, 25 May 2023

കോട്ടയം കുമാരനല്ലൂരില്‍ ബൈക്ക് അപകടത്തില്‍ 3 യുവാക്കള്‍ മരിച്ചു. തിരുവഞ്ചൂര്‍ സ്വദേശി പ്രവീണ്‍, സംക്രാന്തി സ്വദേശികളായ ആല്‍വിന്‍, ഫാറൂക്ക് എന്നിവരാണ് മരിച്ചത്. കുമാരനല്ലൂര്‍ കൊച്ചാലും ചുവട്ടില്‍ അഞ്ചരയോടെയാണ് അപകടം. അമിത വേഗതയില്‍ വന്ന ഡ്യൂക്ക് ബൈക്ക് ടോറസ് ലോറിയില്‍ ഇടിച്ചാണ് അപകടം. മൂന്നു പേരും സഞ്ചരിച്ചത് ഒരു ബൈക്കിലായിരുന്നു.
ബൈക്ക് അമിതവേഗതയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബൈക്ക് എതിര്‍വശത്ത് കൂടി വന്നിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. മൂവരും സംഭവ സ്ഥലത്തുതന്നെ മരിച്ചു. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.