കള്ളുഷാപ്പില്‍ കറിവില്‍പ്പനയ്ക്ക് പ്രത്യേക ലൈസന്‍സ് വേണം ; പുഴുങ്ങിയ മുട്ട വില്‍ക്കാനും

Sardine Curry with Chili


കോട്ടയത്തെ ഷാപ്പില്‍ മീനിന്റെ തലക്കറി കഴിച്ച ശേഷം ഒരാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം

കള്ളുഷാപ്പില്‍ കറികള്‍ പാകം ചെയ്യുന്നതിനു നിയന്ത്രണം വരുന്നു. എക്‌സൈസ് വകുപ്പിന്റെ ഓപ്പറേഷന്‍ ശുദ്ധി നടപടിയുടെ ഭാഗമാണ് പുതിയ ഉത്തരവ്. കള്ളുഷാപ്പില്‍ പാക്കറ്റില്‍ അല്ലാതെ നടത്തുന്ന ഭക്ഷണ വില്‍പ്പനയ്ക്ക് ഇനി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസന്‍സ് വേണമെന്നാണ് നിബന്ധന. തദ്ദേശ സ്ഥാപനം, ആരോഗ്യ വകുപ്പ് എന്നിവയുടെ അനുമതികളും ആവശ്യമാണ്.


കോട്ടയത്തെ ഷാപ്പില്‍ മീനിന്റെ തലക്കറി കഴിച്ച ശേഷം ഒരാള്‍ മരിച്ച സംഭവത്തെ തുടര്‍ന്നുണ്ടായ പരാതികളുടെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം. അതേസമയം പുഴുങ്ങിയ മുട്ട വില്‍ക്കാന്‍ വരെ ഹോട്ടലുകള്‍ക്ക് സമാനമായ ലൈസന്‍സ് എടുക്കണമെന്ന രീതിയിലുള്ള ഉത്തരവിനെതിരെ ഷാപ്പ് ലൈസന്‍സികള്‍ രംഗത്തെത്തി. ചട്ടങ്ങള്‍ പരിശോധിച്ച് ഉത്തരവ് പുതുക്കി ഇറക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഓഫീസ് വ്യക്തമാക്കി. ഷാപ്പുകളെ പല വിഭാഗങ്ങളായി തിരിച്ചു പുതുക്കിയ ഉത്തരവ് ഇറക്കാനാണ് ആലോചന.
 

Tags