റോഡ് വികസന പദ്ധതികള്‍ ശാസ്ത്രീയമായി പഠിച്ച് മുന്‍ഗണന നിശ്ചയിക്കുന്നതിനായി പ്രത്യേക സമിതിക്ക് രൂപം നല്‍കി മന്ത്രി പി കെ ബഷീര്‍
നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
സംസ്ഥാനത്തെ പ്രധാന ജംഗ്ഷനുകളുടെ വികസനം, ഫ്‌ലൈഓവര്‍ നിര്‍മാണം, പുതിയ ബൈപ്പാസുകള്‍ ഉള്‍പ്പെടെയുള്ള റോഡ് വികസന പദ്ധതികള്‍ ശാസ്ത്രീയമായി പഠിച്ച് മുന്‍ഗണന നിശ്ചയിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് പ്രത്യേക സമിതിക്ക് രൂപം നല്‍കിയതായി മന്ത്രി പി .കെ. ബഷീര്‍ അറിയിച്ചു. നിലവിലുള്ള റോഡുകളുടെയും പാലങ്ങളുടെയും അവസ്ഥയും ഭാവിയിലെ ഗതാഗത ആവശ്യങ്ങളും വിലയിരുത്തി വികസന പദ്ധതികളുടെ സമഗ്ര പട്ടിക തയ്യാറാക്കുകയാണ് സമിതിയുടെ പ്രധാന ചുമതല.
നിലവിലുള്ള റോഡ്-പാലം ശൃംഖല സമഗ്രമായി വിലയിരുത്തി ആവശ്യമായ നവീകരണ, മെച്ചപ്പെടുത്തല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുകയും അവയ്ക്ക് മുന്‍ഗണന നിശ്ചയിക്കുകയും ചെയ്യും. ജംഗ്ഷനുകള്‍, ഫ്‌ലൈ ഓവര്‍, ബൈപാസ് പദ്ധതികളുടെ സമഗ്ര പട്ടികയും പ്രവര്‍ത്തന മാതൃകയും തയ്യാറാക്കുകയാണ് പ്രധാന ഉത്തരവാദിത്വം. എ ഷാജഹാന്‍ ചെയര്‍മാനും പി.ഡബ്ല്യുഡി അഡീഷണല്‍ സെക്രട്ടറി വി ആര്‍ വിനോദ് കണ്‍വീനറുമായ സമിതിയില്‍ പി.ഡബ്ല്യുഡിയിലെ റോഡ്സ്, ബ്രിഡ്ജസ്, ഡിസൈന്‍ വിഭാഗങ്ങളിലെ ചീഫ് എഞ്ചിനീയര്‍മാര്‍, കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് പ്രോജക്ട് മാനേജിങ് ഡയറക്ടര്‍, കേരള ഹൈവേ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, നാറ്റ്പാക്, തിരുവനന്തപുരം എഞ്ചിനീയറിങ് കോളജിലെ ട്രാന്‍സ്പോര്‍ട്ടേഷന്‍ എഞ്ചിനീയറിങ് വിഭാഗം എന്നിവയുടെ പ്രതിനിധികളും ഉണ്ടാകും.
പ്രധാന ജംഗ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനുള്ള ജംഗ്ഷന്‍ ഇംപ്രൂവ്‌മെന്റ്, ഫ്‌ലൈഓവര്‍, പുതിയ ബൈപ്പാസ്, റോഡ് വീതി കൂട്ടല്‍ തുടങ്ങിയ വികസന സാധ്യത സമിതി പഠനവിധേയമാക്കും.
.jpg)

