പ്രവാസികള്‍ക്ക് ഓണം ആഘോഷിക്കാന്‍ കൊച്ചിയില്‍ നിന്ന് 45 ടണ്‍ വിഭവങ്ങളുമായി പ്രത്യേക കാര്‍ഗോ വിമാനം പുറപ്പെട്ടു
ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാര്‍ഗോ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു.
പ്രവാസ ലോകത്ത് ഓണം ആഘോഷമാക്കാന്‍ ഓണസദ്യയ്ക്കാവശ്യമായ പഴം, പച്ചക്കറി, വാഴയില തുടങ്ങിയ വിഭവങ്ങളുമായി ലുലുവിന്റെ പ്രത്യേക കാര്‍ഗോ വിമാനം കൊച്ചിയില്‍ നിന്ന് പുറപ്പെട്ടു. നാഷണല്‍ എയര്‍ലൈന്‍സിന്റെ കാര്‍ഗോ വിമാനത്തിലാണ് 45 ടണ്‍ പഴം, പച്ചക്കറി വിഭവങ്ങള്‍ കയറ്റി അയച്ചത്. സദ്യയ്ക്കാവശ്യമായ വിഭവങ്ങളാണ് വിമാനത്തിലുള്ളത്. ഇതിന് പുറമെ 60 ടണ്‍ പഴം, പച്ചക്കറി, വാഴയിലകള്‍ എന്നിവയുമായി മറ്റൊരു കാര്‍ഗോ വിമാനം ഓഗസ്റ്റ് 20ന് കൊച്ചിയില്‍ നിന്ന് പുറപ്പെടും.
ലുലു ഫെയര്‍ എക്‌സ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍ മൂന്ന് ലക്ഷത്തിലധികം പഴം-പച്ചക്കറി വിഭവങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളിലെ ലുലു സ്റ്റോറുകളിലേക്ക് എത്തിക്കുന്നത്. ഓണക്കാലത്ത് പ്രവാസി മലയാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുള്ള മുന്‍കരുതല്‍ നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് പ്രവാസികളുടെ ഓണം കേമമാക്കാന്‍ ജി സി സിയിലെ ലുലു സ്റ്റോറുകള്‍ സജ്ജമായിരിക്കുന്നത്.
.jpg)

