തൃശൂരില്‍ ചൂണ്ടല്‍ പാലത്തിന് സമീപം സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച് അപകടം; വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്ക്
Updated: Dec 4, 2025, 13:03 IST
കാർ യാത്രക്കാരുടെ നില ഗുരുതരമാണ്
തൃശൂർ: കുന്നംകുളം ചൂണ്ടലില്‍ സ്കൂള്‍ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. വിദ്യാർത്ഥികള്‍ ഉള്‍പ്പെടെ അഞ്ച് പേർക്ക് അപകടത്തില്‍ പരിക്കേറ്റു.ഇന്ന് രാവിലെ 9 മണിയോടെ ചൂണ്ടല്‍ പാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്.
കുന്നംകുളം ഭാഗത്ത് നിന്ന് തൃശ്ശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർ ദിശയില്‍ വരികയായിരുന്ന സ്കൂള്‍ ബസ്സും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തില്‍ ഇരുവാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. പരിക്കേറ്റ സ്കൂള്‍ വിദ്യാർത്ഥിനികളെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും കാർ യാത്രക്കാരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാർ യാത്രക്കാരുടെ നില ഗുരുതരമാണ്
tRootC1469263">.jpg)

