അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി
Updated: Jan 9, 2026, 11:28 IST
പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കടുത്ത സാമ്ബത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
തിരുവനന്തരം: അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വർക്കല ഇലകമണ്‍ ഹരിഹരപുരം സ്വദേശിയായ എഎസ്‌ഐ ഷിബുമോൻ ആണ് മരിച്ചത്.49 വയസായിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി അഞ്ചുതെങ്ങ് പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തു വരികയായിരുന്നു.
tRootC1469263">ഇന്ന് പുലർച്ചെയോടെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കുടുംബത്തിനോടൊപ്പമാണ് ഷിബുമോൻ താമസിച്ചു വന്നിരുന്നത്. പുതിയ വീടിൻ്റെ പണി നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കടുത്ത സാമ്ബത്തിക ബാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം
.jpg)


