കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

D

ചൊവ്വാഴ്ച വൈകിട്ട് മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു

കോഴിക്കോട്: കൂട്ടുകാരോടൊപ്പം ടര്‍ഫില്‍ ഫുട്‌ബോള്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് മാങ്കാവിലാണ് സംഭവം. പയ്യാനക്കല്‍ സ്വദേശി വലിയതോട് പറമ്പില്‍ ബഷീറിന്റെ മകന്‍ മുഹാദ് (18) ആണ് മരിച്ചത്. കോഴിക്കോട് ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിയായിരുന്നു മുഹാദ്.

ചൊവ്വാഴ്ച വൈകിട്ട് മാങ്കാവ് മാനാരിയിലെ ഫുട്ബാള്‍ ടര്‍ഫില്‍ കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ എല്ലാവരും ചേര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബുധനാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. 

Tags