സെറ്റിലെ പലക പാളി തകർന്നുവീണു; ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എംഎ നിഷാദിന് പരിക്ക്
Aug 13, 2026, 11:54 IST
ഷൂട്ടിങ്ങിനിടെ സംവിധായകനും നടനുമായ എംഎ നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂളിൽ ചിത്രീകരണത്തിനിടയിലാണ് നിഷാദിന് പരിക്കേറ്റത്.
സെറ്റിലെ പലക പാളികളിലൊന്ന് തകർന്ന് കാൽ കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്. നിഷാദിന്റെ കയ്യിലും കാലുകളിലും ക്ഷതമേറ്റു. അപകടം നടന്നയുടൻ തന്നെ അദ്ദേഹത്തെ കുണൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഖുശ്ബു, ഷഹീൻ സിദ്ദിഖ്, മഞ്ജു സുഭാഷ് എന്നിവർ പങ്കെടുത്ത രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. എം എ നിഷാദ് ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത്.
.jpg)

