കാസര്‍കോട് ഇരിയണ്ണിയില്‍ വളര്‍ത്തുനായയെ പുലി കടിച്ച്‌ കൊന്നു

puli

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ  ആക്രമിച്ച പുലി, ശരീരത്തിന്റെ പകുതിയോളം ഭാഗം ഭക്ഷിച്ച നിലയിലാണ് ഉപേക്ഷിച്ചത്.

കാസർകോട്: കാസർകോട്  ഇരിയണ്ണിയില്‍ വീണ്ടും പുലി. ഇരിയണ്ണി പയത്ത് വളർത്തുനായയെ പുലി കടിച്ച്‌ കൊന്നതോടെ പ്രദേശവാസികള്‍ കടുത്ത ഭീതിയിലായിരിക്കുകയാണ്.

വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെ  ആക്രമിച്ച പുലി, ശരീരത്തിന്റെ പകുതിയോളം ഭാഗം ഭക്ഷിച്ച നിലയിലാണ് ഉപേക്ഷിച്ചത്. തിങ്കളാഴ്ച രാവിലെ വീട്ടുകാർ ഉണർന്നപ്പോഴാണ് നായയെ ചത്തുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പുലിയാണ് ആക്രമിച്ചതെന്ന് വ്യക്തമായത്.

tRootC1469263">

സന്തോഷിന്റെ ഇളയച്ഛൻ കുഞ്ഞിക്കണ്ണൻ മണിയാണിയുടെ രണ്ട് നായകളെയും മാസങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ പുലി പിടിച്ചിരുന്നു. ഇരിയണ്ണി, പയം, കുണിയേരി, ബേപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു

Tags