കോട്ടയത്ത് വോട്ടര്‍ സ്ലിപ്പ് കൊടുക്കാൻ വീട്ടില്‍പോയ ബി.എല്‍.ഒയ്ക്കും ഭാര്യയ്ക്കും നേരെ വളര്‍ത്തുനായയുടെ ആക്രമണം
പട്ടിയെത്തിയതിന് തൊട്ടുപിന്നാലെ ഉടമയും എത്തി പട്ടിയെ ചങ്ങലയില്‍ ആക്കിയെങ്കിലും അനങ്ങാതെ നിന്ന ജോയിയെ പട്ടി ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കടിച്ചു
കോട്ടയം :പാമ്പാടിയില്‍ വോട്ടർ സ്ലിപ്പ് വിതരണത്തിനെത്തിയ ബി.എല്‍.ഒയ്ക്കും ഭാര്യയ്ക്കും നേരെ വളർത്തുനായയുടെ ആക്രമണം.പരിക്കേറ്റ ജോയിയെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
പാമ്പാടി പന്ത്രണ്ടാം മൈലിന് സമീപം തിരഞ്ഞെടുപ്പ് സ്ലിപ്പുകള്‍ നല്‍കാനാണ് ജോയിയും ഭാര്യയും വീട്ടിലെത്തിയത്. ആക്രമിക്കുന്ന പട്ടിയുണ്ടെന്ന് നേരത്തെ അറിവ് കിട്ടിയതിനെ തുടർന്ന് പറമ്പിന്റെ മതിലിനോട് ചേർന്നുനിന്ന് ഉടമയെ വിളിച്ചു.
വിളികേട്ടതും പട്ടിയാണ് ആദ്യം എത്തിയത്. ഉടമയുടെ നിർദേശപ്രകാരം ഓടരുത് അനങ്ങാതെ നില്‍ക്കണം എന്ന് പറഞ്ഞതനുസരിച്ച് ജോയിയും ഭാര്യയും അനങ്ങാതെ നിന്നു. പട്ടിയെത്തിയതിന് തൊട്ടുപിന്നാലെ ഉടമയും എത്തി പട്ടിയെ ചങ്ങലയില്‍ ആക്കിയെങ്കിലും അനങ്ങാതെ നിന്ന ജോയിയെ പട്ടി ആക്രമിക്കുകയായിരുന്നു. രണ്ടു തവണ കടിച്ചു.
തുടർന്ന് പാമ്പാടി ആശുപത്രിയിലും അവിടന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജിലും എത്തിച്ചു. പരിശോധനകള്‍ക്കും ചികിത്സയ്ക്കും ശേഷം ജോയിയെ വീട്ടിലേക്ക് മടക്കി അയച്ചു.
.jpg)


