എ പത്മകുമാര്‍ പുറത്തേയ്ക്ക്; ദ്വാരപാലക ശില്‍പക്കേസിലും ജാമ്യം

padmakumar
രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യം.ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ സ്വാഭാവിക ജാമ്യത്തിന് അര്‍ഹനാണെന്നുകാട്ടി നൽകിയ ഹരജിയിൽ ചൊവ്വാഴ്ച വാദം കേട്ട കൊല്ലം വിജലന്‍സ് കോടതി ജഡ്ജി ഡോ. സി.എസ്. മോഹിത് ഇന്ന് വിധി പറയാന്‍ മാറ്റിയത്.

tRootC1469263">

രണ്ട് കേസിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാര്‍ ഉടന്‍ ജയില്‍ മോചിതനാകും. 2025 നവംബര്‍ 20നായിരുന്നു പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.കേസില്‍ ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങുന്ന എട്ടാമത്തെയാളാണ് പത്മകുമാര്‍.

Tags