മഠത്തിലെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് കന്യാസ്ത്രീക്ക് ഗുരുതര പരുക്ക്

nun
ആലുവയിൽ മഠത്തിലെ കെട്ടിടത്തിനു മുകളിൽ നിന്നും വീണ് കന്യാസ്ത്രീക്ക് ഗുരുതരമായി പരുക്കേറ്റു. ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റിലെ സിസ്റ്റർ മേരിക്കാണ് പരുക്കേറ്റത്. ആലുവയിലെ കോളനി പടിയിലുള്ള ധർമ്മഗിരി സെന്റ് ജോസഫ് കോൺവെന്റ് കെട്ടിടത്തിനു മുകളിൽ നിന്നുമാണ് സിസ്റ്റർ വീണത്. വീഴ്ച്ചയിൽ നട്ടെല്ലിന് ഗുരുതരമായി പരുക്കേറ്റ സിസ്റ്റർ മേരിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആലുവയിലെ കോളനി പടിയിൽ ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Tags