തൃശൂരിൽ നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

D

ഭർതൃവിട്ടിലേക്ക് ഞായറാഴ്ച മടങ്ങാനിരിക്കെയാണ് മരണം. 

തൃശൂർ : വിഷു ആഘോഷിക്കാനെത്തിയ നവവധുവിനെ സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂർ രാമവർമപുരം കുറ്റുമുക്ക് ചിറയത്ത് ശ്രീക്കുട്ടന്റെ ഭാര്യ കൃഷ്ണപ്രിയ (24) യെയാണ് കീഴ്മാടിലെ സ്വവസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്.

മാടപ്പിള്ളിതാഴം കരിങ്കാളിയമ്മ ക്ഷേത്രത്തിനു സമീപം ഇഞ്ചിക്കപ്പറമ്പില്‍ മോഹനന്റെ മകളാണ്. ഭർതൃവിട്ടിലേക്ക് ഞായറാഴ്ച മടങ്ങാനിരിക്കെയാണ് മരണം.  ആഘോഷിക്കാനായി വീട്ടിലെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ജനലഴിയില്‍ ശനിയാഴ്ച വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടത്.

മാതാവ് സുമതി ജോലി കഴിഞ്ഞെത്തിയപ്പോള്‍ വീടിന്റെ ഇരുവശത്തെ വാതിലുകളും അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. കൃഷ്ണപ്രിയയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫായതിനാല്‍ അയല്‍വാസികളെത്തി വീടിന്റെയും കിടപ്പുമുറിയുടേയും വാതില്‍ കുത്തിത്തുറക്കുകയായിരുന്നു. ആലുവ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Tags