നവജാത ശിശുവിനെ കപ്പത്തോട്ടത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

google news
baby

പത്തനംതിട്ടയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്നും നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവിയൂര്‍ ആഞ്ഞിലിത്താനത്ത് ആണ് നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്.

കരച്ചില്‍ കേട്ട അയല്‍വാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിഞ്ഞ് പൊലീസ് എത്തി കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്നു ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രസവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് പ്രാഥമിക നിഗമനം. ആരാണ് കുട്ടിയെ ഉപേക്ഷിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.

Tags