കോഴിക്കോട് അമ്മത്തൊട്ടിലിൽ പുതിയ അതിഥി
Updated: Oct 9, 2026, 10:08 IST
7 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്.
കോഴിക്കോട്: സംസ്ഥാന ശിശുക്ഷേമ സമിതി ബീച്ച് ആശുപത്രി വളപ്പിൽ സ്ഥാപിച്ച അമ്മത്തൊട്ടിലിൽ 12ാം അതിഥിയെത്തി. 7 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് എത്തിയത്.
ബുധനാഴ്ച വൈകീട്ട് 5.30 നാണ് 2.89 കിലോ തൂക്കമുള്ള പെൺകുരുന്നിനെ അമ്മത്തൊട്ടിലിൽ കണ്ടെത്തിയത്. ഒക്ടോബർ 8 ലോക നേത്രദിനത്തിൽ അമ്മത്തൊട്ടിലിൽ എത്തിയ കുഞ്ഞിന് ‘നേത്ര’ എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജിഎൽ അരുൺഗോപി വ്യക്തമാക്കി.
നേത്രയുടെ ദത്തെടുക്കൽ നടപടിക്രമങ്ങളും ആരംഭിച്ചു. കുഞ്ഞിന്റെ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ ഉടൻ തന്നെ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു
.jpg)


