മാതാവ് ഒൻപതുകാരിയായ മകളെ കുടുംബവഴക്കിനെത്തുടർന്ന് കിണറ്റിൽ തള്ളിയിട്ടു; രക്ഷകനായി അയൽവാസി
Updated: Jun 10, 2026, 11:25 IST
സംഭവം കണ്ട അയൽവാസി ഉടൻ കിണറ്റിലേക്കിറങ്ങി കുട്ടിയെയും ചേർത്ത് പിടിച്ച് നിന്നു
ചുങ്കത്തറ: മാനസികവെല്ലുവിളി നേരിടുന്ന മാതാവ് ഒൻപതുകാരിയായ മകളെ കിണറ്റിൽ തള്ളിയിട്ടു. മാതാവ് കിണറ്റിൽ തള്ളിയിട്ട കുട്ടിക്ക് രക്ഷകനായി അയൽവാസി. ചുങ്കത്തറ കൈപ്പിനി പാർട്ടിക്കുന്നിൽ ആണ് സംഭവം.
കുടുംബവഴക്കിനെത്തുടർന്നാണ് അമ്മ കുട്ടിയെ കിണറ്റിലേക്ക് തള്ളിയിട്ടത്. ഭർത്താവുമായി കലഹിച്ച ഭാര്യ രാവിലെ മകളെ മീൻ കാണിച്ചുതരാമെന്നുപറഞ്ഞ് കിണറിനടുത്ത് കൊണ്ടുപോയി. പിന്നാലെ കുട്ടിയെ കിണറ്റിലേക്ക് തള്ളിയിടുകയായിരുന്നു.
സംഭവം കണ്ട അയൽവാസി ഉടൻ കിണറ്റിലേക്കിറങ്ങി കുട്ടിയെയും ചേർത്ത് പിടിച്ച് നിന്നു. മോട്ടോർ പൈപ്പിൽ പിടിച്ചുനിന്ന ഇവരെ പിന്നീട് നിലമ്പൂരിൽ നിന്നെത്തിയ അഗ്നിശമനസേനയാണ് കരയ്ക്കെത്തിച്ചത്. കുട്ടിയുടെ മാതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു
.jpg)

