ആടിന് തീറ്റ കൊടുക്കാൻ പോയ മദ്ധ്യവയസ്കനെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

DEATH
DEATH

ഉച്ചയോടെ ആടിന് തീറ്റയ്ക്കായി തോല്‍വെട്ടാൻ പോയതായിരുന്നു വില്‍സണ്‍. കാണാതെ വന്നതോടെ ആളുകള്‍ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

പാലോട്:സോളാർ വേലിയില്‍ നിന്ന് ഷോക്കേറ്റ് മദ്ധ്യവയസ്കനെ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് പെരിങ്ങമ്മല ദൈവപ്പുര സ്വദേശി വില്‍സണാണ് മരിച്ചത്.ദളിത് കോണ്‍ഗ്രസ് കല്ലറ ബ്ലോക്ക് പ്രസിഡന്റാണ്. ഉച്ചയോടെ ആടിന് തീറ്റയ്ക്കായി തോല്‍വെട്ടാൻ പോയതായിരുന്നു വില്‍സണ്‍. കാണാതെ വന്നതോടെ ആളുകള്‍ തിരക്കി ഇറങ്ങിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

tRootC1469263">

പെരിങ്ങമ്മല ഇക്ബാല്‍ കോളേജിന് പിൻവശത്തിുള്ള വസ്തുവിലാണ് വില്‍സനെ മരിച്ച നിലയില്‍ കണ്ടത്. സോളാർ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. പാലോട് പൊലീസ് സ്ഥലത്തെത്തി മൃതദേഹം പാലോട് ഗവ. ആശുപത്രിയിലേക്ക് മാറ്റി. ആശാവർക്കറായ മോളിയാണ് ഭാര്യ. മകള്‍ കാർത്തിക.

Tags