കോതമംഗലത്ത് മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; കൊലപാതകമെന്ന് സൂചന

dead
dead

വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു രാജന്‍. ഭാര്യയും മക്കളും വേറെ വീട്ടിലാണ് താമസിക്കുന്നത്.

കോതമംഗലത്ത് മധ്യവയസ്‌കനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇരട്ടക്കാലി സ്വദേശി രാജന്‍ (57) ആണ് മരിച്ചത്. വീടിനുള്ളിലെ കിടപ്പ് മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു രാജന്‍. ഭാര്യയും മക്കളും വേറെ വീട്ടിലാണ് താമസിക്കുന്നത്.

tRootC1469263">

ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരാണ് വീട്ടിനുള്ളില്‍ രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ രാജനെ കണ്ടെത്തിയത്. പീന്നിട് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ നാട്ടുകരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.

Tags