നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന് ആരോപിച്ച് റാന്നിയില്‍ മധ്യവയസ്‌കനെ ആള്‍ക്കൂട്ടം ആക്രമിച്ച സംഭവം; 5 പേര്‍ അറസ്റ്റില്‍

Kizhissery lynching; Prosecution petition to file a case against defectors

റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്.

റാന്നിയിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. റാന്നി സ്വദേശികളായ ശശി, റോജി, ജിഷ്ണു, മഹേഷ്, റെജിന്‍ എന്നിവരാണ് അറസ്റ്റിലായത്. കൈകള്‍ കൊണ്ടും വടികള്‍ കൊണ്ടും മര്‍ദ്ദിച്ചത് പ്രകാരമുളള വകുപ്പുകള്‍ ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. റാന്നി ഉന്നക്കാവ് സ്വദേശി വര്‍ഗീസ് മാത്യുവിനെയാണ് കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം ക്രൂര മര്‍ദ്ദനത്തിന് ഇരയാക്കിയത്. നഗ്‌നനായി വീട്ടില്‍ അതിക്രമിച്ച് കയറി ഒളിഞ്ഞുനോക്കി എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

റാന്നി കരിങ്കുറ്റിയിലാണ് സംഭവം. വര്‍ഗീസ് മാത്യുവിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും മര്‍ദ്ദനമേറ്റ ആള്‍ക്കെതിരെയും റാന്നി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസെത്തി വര്‍ഗീസിനെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Tags