പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍

google news
arrest1

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. കരകുളം സ്വദേശിയായ സാബു (50) നെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പ് വഴിയേ നടന്നു പോയ പെണ്‍കുട്ടിക്ക് നേരെയായിരുന്നു ഇയാളുടെ അക്രമം. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിലടക്കം കയറിപ്പിടിക്കുകയായിരുന്നു പ്രതി. 

നിലവിളിച്ച് ഓടിയാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്. അതിക്രമത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് ഉടന്‍ തന്നെ സംഭവം പറഞ്ഞു.

ഇതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ അരുവിക്കര പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് രാവിലെ ആണ് സാബുവിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സബുവിനെതിരെ പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags