ബത്തേരിയില്‍ രാത്രി ആനയെ തുരത്താന്‍ പോയ ആളെ മരിച്ച നിലയില്‍ കണ്ടെത്തി

dead

കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കാന്‍ പോയ വടക്കനാട് സ്വദേശി രജീവിനെ (48) മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാനയുടെ ആക്രമണത്തിലാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. രാത്രി കൃഷിയിടത്തില്‍ ആന ഇറങ്ങിയതറിഞ്ഞ് അതിനെ തുരത്താന്‍ പോയതായിരുന്നു രജീവ്. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വരാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തെരച്ചിലിലാണ് ഇദ്ദേഹത്തെ നിലത്ത് വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ബത്തേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

tRootC1469263">

പ്രാഥമിക പരിശോധനയില്‍ രജീവിന്റെ ശരീരത്തിന് പുറമെ മാരകമായ പരിക്കുകളൊന്നും കാണാനില്ലെന്നാണ് വിവരം. എന്നാല്‍ അദ്ദേഹം വീണു കിടന്ന സ്ഥലത്തിന് തൊട്ടടുത്തായി കാട്ടാനയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലേ വ്യക്തമാകൂ. ബത്തേരി വടക്കനാട് മേഖലയില്‍ വന്യജീവി ശല്യം രൂക്ഷമാണ്.

Tags