ഗര്‍ഭനിരോധന ഉറകള്‍ വീട്ടില്‍ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യം ; അമ്മായിഅമ്മയെ ലൈംഗീകമായി പീഡിപ്പിച്ച് മരുമകന്‍
പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും അതിജീവിത കുണ്ടറ പോലീസില്‍ മൊഴി നല്‍കി.
ഗര്‍ഭനിരോധന ഉറകള്‍ വീട്ടില്‍ കണ്ട കാര്യം വിദേശത്തുള്ള ഭാര്യയെ വിളിച്ചറിയിച്ച വൈരാഗ്യത്തില്‍ കുണ്ടറയില്‍ മരുമകന്‍ ഭാര്യാമാതാവിനെ ലൈംഗികമായി പീഡിപ്പിച്ചത് അതി ക്രൂരമായിട്ടെന്ന് മൊഴി. വീട്ടില്‍ കെട്ടിയിട്ടായിരുന്നു ദാരുണമായ പീഡനം. പ്രകൃതിവിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായും അതിജീവിത കുണ്ടറ പോലീസില്‍ മൊഴി നല്‍കി. സ്റ്റേഷനില്‍ നേരിട്ടെത്തിയാണിവര്‍ മൊഴി നല്‍കിയത്. പീഡിപ്പിച്ചത് ഭാര്യയുമായി ഫോണില്‍ വഴക്കിട്ടതിന് പിന്നാലെയാണെന്നും മൊഴിയിലുണ്ട്. കഴിഞ്ഞ ദിവസം വീട്ടുപടികളില്‍ ഗര്‍ഭനിരോധന ഉറകള്‍ കണ്ടതായി വീട്ടമ്മ മകളെ ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു. താന്‍ നാട്ടിലില്ലാത്ത സമയത്ത് എന്തിനാണ് വീട്ടില്‍ ഗര്‍ഭനിരോധന ഉറയെന്ന് ചോദിച്ച് യുവതി ഭര്‍ത്താവായ ഷാനുമായി ഫോണിലൂടെ തര്‍ക്കമായി.
ഇതില്‍ പ്രകോപിതനായാണ് പ്രതി ഭാര്യാമാതാവിനെ കെട്ടിയിട്ട് അതിക്രൂരമായി ലൈംഗികമായി അതിക്രമിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ജൂണ്‍ 23നാണ് സംഭവം നടന്നത്. സംഭവശേഷം ഒളിവില്‍ പോയ കുണ്ടറ സ്വദേശിയായ ഷാനിനെ തമിഴ്‌നാട്ടില്‍ നിന്നാണ് കുണ്ടറ പോലീസ് പിടികൂടിയത്. കുണ്ടറയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്.
.jpg)

