സ്വന്തം വിവാഹത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനും നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് തൂങ്ങി മരിച്ചു

d

പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനും മാസങ്ങള്‍ക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിെൻറ ഒരുക്കങ്ങള്‍ക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

കോഴിക്കോട്: സ്വന്തം വിവാഹത്തിനും പുതിയ വീടിന്‍റെ ഗൃഹപ്രവേശനത്തിനും നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി യുവാവ് തൂങ്ങി മരിച്ചു.അഞ്ച് മാസം മുമ്പ് വിവാഹനിശ്ചയം കഴിഞ്ഞ മുന്ന സാഹില്‍, പുതിയ വീടിെൻറ ഗൃഹപ്രവേശ ചടങ്ങില്‍ പങ്കെടുക്കാനും മാസങ്ങള്‍ക്ക് ശേഷം നടക്കാനിരുന്ന തെൻറ വിവാഹത്തിെൻറ ഒരുക്കങ്ങള്‍ക്കുമായി ഈ മാസം 26ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അല്‍ ബാത്തിനിലെ ഒരു ഭക്ഷ്യോല്‍പന്ന വിതരണ കമ്പനിയില്‍ കാഷ്യറായി ജോലി ചെയ്യുകയായിരുന്നു മുന്ന. ഒരാഴ്ച മുമ്പാണ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിെൻറ ഗോഡൗണിനോട് ചേർന്നുള്ള നിർമാണത്തിലിരുന്ന കെട്ടിടത്തില്‍ മുന്നയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

തുടർന്ന് സൗദി പൊലീസ് സ്ഥലത്തെത്തി ആവശ്യമായ അന്വേഷണങ്ങളും തുടർനടപടികളും പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം വിട്ടുനല്‍കിയത്.. അഷ്റഫ്-സാഫിയ ദമ്പതികളുടെ മകനാണ്. നിഹാല്‍ റോഷൻ സഹോദരനാണ്

Tags