ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും,അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട് ; അടൂര്‍ പ്രകാശിനെ തള്ളി കെ മുരളീധരന്‍

k muralidharan

മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും എന്നെ വിമര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ പരസ്യ പ്രതികരണം നടത്തിയ അടൂര്‍ പ്രകാശിനെ തള്ളി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണെന്നും മുമ്പ് പരാതി പറഞ്ഞ സമയത്ത് എല്ലാവരും എന്നെ വിമര്‍ശിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോള്‍ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്‍ട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു. അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ എന്തിനാണ് എസ്.എഫ്.ഐ കല്ലെടുത്തെറിഞ്ഞത്? വഴിയില്‍ തടയുന്ന സിസ്റ്റത്തോട് യോജിക്കുന്നില്ല. കരിങ്കൊടി കാണിക്കുന്നതില്‍ പ്രശ്‌നമില്ല. ആത്മസംയമനം പാലിക്കുന്നു എന്ന് കരുതി ദൗര്‍ബല്യമായി കരുതരുത്. വഴിയില്‍ തടഞ്ഞ് കാറില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമിച്ചാല്‍ അതിശക്തമായ നടപടിയുണ്ടാകും. നടപടിയെടുക്കേണ്ട സമയത്ത് എടുക്കും.

സിപിഎമ്മുകാരോട് അഞ്ചുവര്‍ഷം ക്ഷമയോടെ കാത്തിരിക്കാന്‍ പറയുന്നു. അഞ്ചു കൊല്ലം കഴിയുമ്പോള്‍ ജനങ്ങള്‍ വോട്ട് ചെയ്ത് കാണിച്ചുതരും. ഇപ്പോള്‍ തന്നെ മുഖ്യമന്ത്രിയാകണമെന്ന് പ്രതിപക്ഷ നേതാവ് വിചാരിച്ചാല്‍ നടക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു.

Tags