എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു
കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്.
എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവത്തിന്റെ ഭാഗമായി ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊച്ചി കോര്‍പറേഷന്‍ പരിധിയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്‌കൂളുകള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. കലോത്സവം നാളെ അവസാനിക്കാനിരിക്കെയാണ് കലാപരിപാടികള്‍ ആസ്വദിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നതിന്റെ ഭാഗമായി ഇന്ന് അവധി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോളാണ് കോര്‍പറേഷന്‍ പരിധിയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
tRootC1469263">
എറണാകുളം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ഈ മാസം 25നാണ് ആരംഭിച്ചത്. എറണാകുളം നഗരത്തില്‍ 16 വേദികളിലായി നടന്നുവരുന്ന മേള നാളെ സമാപിക്കും. 8000ത്തോളം കലാ പ്രതിഭകളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. 301 ഇനങ്ങളിലായാണ് മത്സരം. നവംബര്‍ 26നു രാവിലെ 9നു പ്രധാന വേദിയായ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ സുബിന്‍ പോള്‍ പതാക ഉയര്‍ത്തിയതോടെയാണ് മത്സരങ്ങള്‍ക്ക് ഔപചാരിക തുടക്കമായത്. കലക്ടര്‍ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. കലോത്സവത്തിന്റെ സമാപന സമ്മേളനം നാളെ വൈകിട്ട് 5.30ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യും.
.jpg)


