തൃശൂരിൽ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു

D

ഇന്നലെ പുലര്‍ച്ചെയാണ് പശുക്കുട്ടിയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.

തൃശൂര്‍ :  ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുക്കുട്ടിയെ ആക്രമിച്ച് കൊന്നു. തൃശൂര്‍ കന്നാറ്റുപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ റബ്ബര്‍ തോട്ടത്തില്‍ ഇന്നലെ പുലര്‍ച്ചെയാണ് പശുക്കുട്ടിയെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്.

നൂറ് കണക്കിന് വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന് മുന്നില്‍ നടന്ന സംഭവം ഏറെ ആശങ്കയുയര്‍ത്തുന്നുണ്ട്. പ്രദേശവാസിയായ വട്ടോളി ഹസന്റെ പശുക്കുട്ടിയാണ് പുലിയുടെ ആക്രമണത്തില്‍ ചത്തത്

Tags