കണ്ണൂർ കാട്ടാമ്പള്ളിയിൽ പുഴയിൽ ഹൗസ്ബോട്ട് കത്തിയമർന്നു

google news
A houseboat caught fire in the river at Kattampalli Kannur

കണ്ണൂർ: (A houseboat caught fire in the river at Kattampalli) കണ്ണൂരിലെ വിനോദ സഞ്ചാരികളെ ഞെട്ടിച്ചു ഓളപരപ്പിൽ ഒഴുകി നടന്നിരുന്ന ആഡംബര ബോട്ട് പുഴയിൽ കത്തിയമർന്നു.മയ്യിൽ പൊലിസ് സ്‌റ്റേഷൻ പരിധിയിലെ കാട്ടാമ്പള്ളി പുഴയിലാണ്ദുരൂഹ സാഹചര്യത്തിൽ ഹൗസ് ബോട്ട് കത്തി അമർന്നത് ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം. കാട്ടാമ്പള്ളി പുഴയോരത്ത് നിർത്തിയിട്ടിരുന്ന കൈരളി ഹൈറിറ്റേജ് എന്ന സ്ഥാപനത്തിൻ്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മയ്യിൽ എസ് ഐ പ്രശോഭും സംഘവും സ്ഥലത്തെത്തി. വിവരമറിഞ്ഞ് ഫയർഫോഴ്സ് സംഘവും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തി. തീപിടുത്തത്തിൻ്റെ കാരണം വ്യക്തമല്ല. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുമെന്ന് പൊലിസ് അറിയിച്ചു.

Tags