പാലക്കാട് നിര്‍മ്മാണത്തിലിരുന്ന വീട് ഇടിഞ്ഞു താഴ്ന്നു
Updated: Aug 14, 2026, 12:33 IST
പ്രദേശത്ത് ഇന്നലെ മഴയുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ സംഭവസ്ഥലത്തുനിന്നും നേരത്തെ മടങ്ങിരുന്നു
പാലക്കാട്: കൂറ്റനാട് നിര്‍മാണത്തില്‍ ഇരുന്ന വീട് ഇടിഞ്ഞു താഴ്ന്നു. കൂറ്റനാട് സ്വദേശി ആരിഫിന്റെ വീടാണ് പൂര്‍ണമായും താഴേക്ക് ഇടിഞ്ഞു താഴ്ന്നത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം
പ്രദേശത്ത് ഇന്നലെ മഴയുണ്ടായിരുന്നതിനാല്‍ തൊഴിലാളികള്‍ സംഭവസ്ഥലത്തുനിന്നും നേരത്തെ മടങ്ങിരുന്നു. അപകടത്തിൽ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തി.
.jpg)

