കണ്ണൂര്‍ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ ക്വാര്‍ട്ടേഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി
Updated: Aug 8, 2026, 16:13 IST
ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു
കണ്ണുർ : പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്.
ക്വാർട്ടേഴ്സിലെ വിശ്രമമുറിയില്‍ എത്തിയ മറ്റ് ജീവനക്കാരാണ് ഹസനെ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. സംഭവത്തില്‍ പെരിങ്ങോം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പോസ്റ്റ്മോർട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
.jpg)

